കാസര്‍കോട് (www.evisionnews.in): നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റില്‍.അമ്മാവനും മരുമകനുമാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പത്തൂര്‍ അംബേദ്ക്കര്‍ നഗര്‍ ഡോണ്‍ ബോസ്ക്കോ സ്ക്കൂളിന് സമീപത്തെ തൗലത്ത് അലി (27), അമ്മാവന് കമ്പാര്‍ മോസം (32) എന്നിവരേയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. അജിത്കുമാര്‍, അഡീഷണല്‍ എസ്.ഐ. എം. ഹസൈനാര്‍ കുട്ടി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് വൈകിട്ട് ഏഴിന് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ അരമന ജ്വല്ലറിയിലാണ് സംഭവം. ഇരുവരും ജ്വല്ലറിയിലെത്തി മാല വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാര്‍ മാല കാട്ടുന്നതിനിടെ അവരുടെ ശ്രദ്ധ തിരിച്ച ശേഷം മാല തട്ടിപ്പറിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ട് പേരും നേരത്തെ കര്‍ണാടകയിലെ ഗോണി കോപ്പയിലെ അറ്റലസ് ജ്വല്ലറിയില്‍ നിന്നും 20 ഗ്രാമിന്റെ മൂന്ന് മാലകളും ഷിമോഗയിലെ സുല്‍ത്താന്‍ ഡയമണ്ടില്‍ നിന്നും 17 ഗ്രാമിന്റെ ബ്രേസ്ലെറ്റും തട്ടിയെടുത്തതിന് അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും കോടതി റിമാണ്ട് ചെയ്തു.
Post a Comment
0 Comments