ബദിയടുക്ക (www.evisionnews.in): മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരമസമിതി ബദിയടുക്ക പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, കണ്‍വീനര്‍ ബാലകൃഷ്ണ ഷെട്ടി, അന്‍വര്‍ ഓസോണ്‍, ബി.ടി അബ്ദുല്ല, ബദ്‌റുദ്ദീന്‍ താസിം, പി.കെ ചന്ദ്രന്‍, എം.എച്ച് ജനാര്‍ദ്ദനന്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, റഫീഖ് കേളോട്ട്, ബഷീര്‍ ഫ്രണ്ട്, കെ. ഭാസ്‌കരന്‍, ബി.എസ് ഗാംഭീര്‍, ഉബൈദ്, നവാസ് കുഞ്ചാര്‍, എസ് മുഹമ്മദ്, അലി തുപ്പക്കല്ല്, ഷാഫി മാര്‍പ്പനടുക്ക, കൃഷ്ണനായിക് കാട്ടുകൊച്ചി, ജഗന്നാഥ, അഷ്‌റഫ് തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്.
കഴിഞ്ഞ ദിവസം ജനകീയ സമര സമിതി ഉദോഗസ്ഥരില്ലാത്ത ബദിയടുക്ക പി.ഡബ്ല്യു.ഡി ഓഫീസ് താഴിട്ട്പൂട്ടിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ ഓഫീസ് താഴിട്ട് പൂട്ടിയത്. സമരസമിതി എട്ടു ദിവസമായി മലയോര മേഖലയിലെ റോഡുകളുടെ ശോചനിയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

Post a Comment
0 Comments