കാസര്‍കോട് (www.evisionnews.in): രാജ്യത്ത് വ്യാപിച്ചിരിക്കുന്ന അഴിമതിയെ തുടച്ചുനീക്കാന്‍ യുവാക്കള്‍ക്ക് മാത്രമേ സാധിക്കുമെന്നും അഴിമതിക്കെതിരെ യുവതലമുറ ശബ്ദിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയും ആസ്‌ക് ആലംപാടിയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന നേത്യത്വ പരിശീലന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടന, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അംഗങ്ങളുമായി സംവദിക്കുന്നതിനിടയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഴിമതിക്കെതിരെ തുറന്നടിച്ചത്. ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ജില്ലാപഞ്ചായത്ത് ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാര്‍ കുതിരപ്പാടി അദ്ധ്യക്ഷത വഹിച്ചു. അസീസ് സി.എ, കാസര്‍കോട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍, സയ്യിദ് സവാദ്, സിദ്ധീഖ് ബിസ്മില്ല, ഹനീഫ അരമന സംബന്ധിച്ചു.
Post a Comment
0 Comments