മഞ്ചേശ്വരം (www.evisionnews.in): ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. ബാക്രബയലിലെ അബ്ദുല്‍ മുനീറി(28)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം ഗുഹതപ്പദവിലാണ് അപകടം നടന്നത്. മുനീര്‍ ഓടിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
keywords:kasaragod-manjeshwaram-bike-bus-accident-youth-in-critical-stage
Post a Comment
0 Comments