ഉപ്പള (www.evisionnews.in): രോഗിയുമായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്കേറ്റു. ഉപ്പള ഗവ. സ്‌കൂളിനടുത്തെ ദേശീയ പാതയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ ഇടപെടലിലാണ് ഗതാഗത തടസ്സം നീങ്ങിയതും പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതും. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
ഷിറിയയിലെ ഉഷ മനോഹര്‍ ദമ്പതികളുടെ മകള്‍ മൂന്നരവയസ്സുള്ള സാന്‍വിക്ക് പനി ബാധിച്ചതിനെതുടര്‍ന്ന് ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ ചികിത്സക്കായി പോകവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ദമ്പതികള്‍ക്കും മകള്‍ക്കും പുറമെ ആംബുലന്‍സ് യാത്രക്കാരായിരുന്ന കല്യാണി, മനോജ് വംശിക,് നിതിന്‍ രാജ്, ദീക്ഷിത്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഉഷയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്.
keywords:kasaragod-uppala-ambulance-car-accident-9-injured
Post a Comment
0 Comments