ഉപ്പള (www.evisionnews.in): പത്ര വിതരണം നടത്തുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഉപ്പള ഹിദായത്ത് നഗറിലായിരുന്നു സംഭവം. കൂട്ടിയിടിയുടെ ആഘാതത്തില്‍ പിക്കപ്പ് തലകീഴായി മറിഞ്ഞു. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പത്രങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ്, കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ യാത്രക്കാരനായിരുന്ന ഒരാള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് ഡ്രൈവര്‍ പഡുബിദ്രിയിലെ യോഗീഷിന് നിസ്സാര പരിക്കേറ്റു. കാര്‍ യാത്രക്കാരായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.
keywords:kasaragod-uppala-car-van-accident-5-people-injured
Post a Comment
0 Comments