കാഞ്ഞങ്ങാട് (www.evisionnews.in): പ്രൈവറ്റ് ഓട്ടോ റിക്ഷയും ലോറിയും കൂട്ടിയിടിച്ച് രാവണീശ്വരം സ്വദേശി മരിച്ചു. മാക്കിയിലെ കുഞ്ഞിക്കേളു (69)വാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് പുല്ലൂര്‍, കേളോത്ത് ദേശീയ പാതയിലാണ് അപകടം. മകളെ കാലിച്ചാംപൊതിയിലെ ഭര്‍തൃവീട്ടില്‍ കൊണ്ടുവിട്ട് തിരികെ മാക്കിയിലേയ്ക്കു പോകന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കേളുവിനെ ഉടന്‍ കാഞ്ഞങ്ങാട്ടെയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ജിഷ, സുനിത, ശാലിനി, സുമിത. മരുമക്കള്‍: സുകുമാരന്‍ കാലിച്ചാംപൊതി, വിജയന്‍ മാക്കി, നാരായണന്‍ മംഗളൂരു, അനീഷ് തളിപ്പറമ്പ്. സഹോദരങ്ങള്‍: മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷണന്‍, എ.രാഘവന്‍, എ.തമ്പാന്‍ (സിവില്‍ സപ്ലൈസ്), എ.രാജകുമാരന്‍, ഡോ.മുരളീധരന്‍ (അമേരിക്ക), കമലാക്ഷി, രുഗ്മിണി, നളിനി.
keywords:kasaragod-kanhangad-auto-truck-accident-ravaneeshwaram-youth-died
Post a Comment
0 Comments