Type Here to Get Search Results !

Bottom Ad

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

റാണിപുരം (www.evisionnews.in): വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. വെള്ളിക്കോത്ത് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും ചൊവ്വാഴ്ച രാവിലെ റാണിപുരത്തേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അധ്യാപികയും കേന്ദ്രത്തിലെ പഠിതാക്കളും അടക്കം 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ തച്ചങ്ങാട്ടെ ജിഷ(24), മാവുങ്കാലിലെ രമ്യ(23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അധ്യാപിക പുഷ്പാവതി (47), അനിത കൊടവലം (36), ബീന പൂച്ചക്കാട് ( 37), ബിബിത കാഞ്ഞങ്ങാട് (36), സരിത മടിക്കൈ (32), ചീമേനി സ്വദേശികളായ ശ്രുതി (31), ശ്രീലേഖ (32), പ്രീത പൊയിനാച്ചി (34) രേഷ്മ കൊട്ടോടി (25), സിമി വേലാശ്വരം (28), മല്ലിക കാക്കടവ് (31), അനീഷ ദേളി (22), സജിത (37), ജിഷ പൂച്ചക്കാട് (24), വെള്ളിക്കോത്ത് സ്വദേശി രാഖി (22), രാജപുരം പൂടംകല്ല് സ്വദേശികളായ ഷൈലജ (27), ഗീത മധു (36), ജയമണി (40), ദീപ ചാലിങ്കാല്‍ (27), ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് പുഞ്ചാവി (30) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെല്ലാം കാഞ്ഞങ്ങാടും പരിസരങ്ങളിലുമുള്ള വിവിധ ആശുപുത്രികളില്‍ ചികിത്സ തേടി. വൈകുന്നേരം നാല് മണിയോടെ റാണിപുരത്തുനിന്നു തിരിച്ചുവരുന്നതിനിടയില്‍ പെരുതടി ആംഗന്‍വാടിക്കു സമീപം നിയന്ത്രണം വിട്ടു 30 താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പിന്നീട് വന്ന രാജപുരം പോലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad