Type Here to Get Search Results !

Bottom Ad

പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് കാമുകിയ്ക്ക് ഒരുഗ്രന്‍ പ്രണയോപഹാരം; യുവാവ് ഇപ്പോള്‍ അകത്ത്

മുംബൈ (www.evisionnews.in): പ്രണയം അന്ധമാണെന്നാണ് പഴമൊഴി. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയുകയാണ് പ്രണയദിനത്തില്‍ മുംബൈയിലുണ്ടായ ഒരു സംഭവം. പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് ഉഗ്രന്‍ പ്രണയപോഹാരം നല്‍കി കാമുകിയെ ഞെട്ടിക്കാന്‍ ശ്രമിച്ച യുവാവ് അകത്തായി. രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കാര്‍ സമ്മാനിച്ച് വ്യത്യസ്തനാകാനായിരുന്നു യുവാവിന്റെ ശ്രമം.

നോട്ടുകള്‍ പതിച്ച് ഭംഗിയില്‍ അലങ്കരിച്ച കാര്‍ നിരത്തില്‍ കണ്ടവരെല്ലാം ഞെട്ടി. ആ ഞെട്ടല്‍ ആളുകള്‍ വഴി പടര്‍ന്ന് മുംബൈ പോലീസിന്റെ കാതിലുമെത്തി. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കയ്യോടെ പൊക്കി ലോക്കപ്പിലാക്കി. അമര്‍ ഉജാല എന്ന ഹിന്ദി വാര്‍ത്താ വെബ്‌സൈറ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.   കാര്‍ അലങ്കരിക്കാന്‍ എത്ര 2000 നോട്ടുകള്‍ ഉപയോഗിച്ച് എന്നത് വ്യക്തമല്ല. യുവാവിന് ഇത്രയധികം പുതിയ നോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്.


keywords:national-mumbai-2000-notes-sticked-car-gifted-on-valentine-day-youth-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad