സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്യും
കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കൗണ്‍സിലര്‍മാരുടെ ക്യാമ്പ് നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ (ഇ. അഹമ്മദ് സാഹിബ് നഗര്‍) പ്ലാഡോ എന്ന പേരില്‍ ഫെബ്രുവരി 12ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്യും. ഇസ്മായില്‍ വയനാട് സംഘടനാ ക്ലാസെടുക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സാബിത്ത് ബിസി റോഡ്, സക്കീര്‍ ബദിയടുക്ക സംബന്ധിച്ചു.
Post a Comment
0 Comments