കാസര്‍കോട്:(www.evisionnews.in)കേരള സംസ്ഥാന യുവജന കമ്മീഷന്‍ ലഹരി വിമുക്ത യുവത്വം എന്ന പ്രമേയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് വ്യാപാര ഭവന്‍ ഹാളില്‍ നടന്ന സെമിനാർ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗം ഖാദര്‍ മാന്യ അധ്യക്ഷത വഹിച്ചു. കാസർകോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീം വിഷയാവതരണം നടത്തി. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ,നവഭാരത് സയന്‍സ് കോളേജ് മാനേ ജിംഗ് ഡയറക്ടര്‍ കെ എം സഫ്‌വാന്‍ കുന്നില്‍, നൗഷാദ് കന്യപ്പാടി,വിനോദ് കുമാർ ആയിറ്റി, മണികണ്ഠൻ,അമീൻ ഷാ കൊല്ലം എന്നിവർ പ്രസംഗിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ മാരായ എം എ നജീബ് സ്വാഗതവും, കെ മഹേഷ് നന്ദിയും പറഞ്ഞു.
keywords-youth commision-district seminar-kasaragod
Post a Comment
0 Comments