Type Here to Get Search Results !

Bottom Ad

മംഗൽപാടി പഞ്ചായത്തിൽ ഉദ്യോഗസ്ഥയെ ആക്ഷേപിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ ജീവനക്കാർ പ്രതിഷേധിച്ചു.


മംഗൽപാടി:(www.evisionnews.in)മംഗൽപാടി ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥയെ ആക്ഷേപിച്ച യാളെ അറസറ്റ് ചെയ്യാത്തതിൽ പഞ്ചായത്ത് ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധിച്ചു.സർക്കാർ ഉദ്യോഗസ്ഥയുടെ കൃത്യനിർവ്വഹണത്തിൽ തടസ്സമുണ്ടാക്കുകയും അസഭ്യ വാക്കുകൾ പറഞ്ഞ് ബഹളമുണ്ടാക്കുകയും ഫ്രണ്ട് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് രേഖകൾ നശിപ്പിക്കാൻ ശ്രമിക്കു കയും ചെയ്ത വ്യക്തിക്കെതിരെ  വെള്ളിയാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്.എന്നാൽ ഇതുവരെയായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിൽ.പ്രതിഷേധിച്ച് മംഗൽപാടിയിൽ പഞ്ചായത്ത് ജീവനക്കാർ പ്രകടനവും പ്രതിഷേധയോഗവും നടത്തി.അഷ്റഫ് ചേരങ്കൈ, എസ്.എൻ.പ്രമോദ്, പവിത്രൻ.ടി, ഷബീൻ ഫാരിസ് എന്നിവർ സംസാരിച്ചു.പി.വിശ്വരാജ്, അച്ചുത മണിയാണി, അബ്ദുൾ ബഷീർ, ജയപ്രകാശ്, സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.





keywords-mangalpadi panchayath-protest-attack women officer

Post a Comment

0 Comments

Top Post Ad

Below Post Ad