ഉപ്പള (www.evisionnews.in): വീട്ടുമുറ്റത്തു കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ പഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സി.പി.എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസാഖ് ചിപ്പാറിന്റെ മകള്‍ രണ്ടര വയസുള്ള റിഫയെ ആണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു രിഫ. ഇതിനിടയില്‍ പകുതി ആള്‍മറയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ നിലവിളിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തതോടെ അയല്‍വാസിയായ നാസര്‍ ഓടിയെത്തി കയര്‍ വഴി കിണറ്റിലിറങ്ങിയാണ് റിഫയെ പുറത്തെടുത്തത്. നാസറിന്റെ സമയോചിതമായ ഇടപെടലാണ് പിഞ്ചു കുഞ്ഞിന് തുണയായത്. ഗള്‍ഫിലായിരുന്ന നാസര്‍ 20 ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നാസറിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Post a Comment
0 Comments