Type Here to Get Search Results !

Bottom Ad

വീസ നിഷേധം യുഎസ് ആരംഭിച്ചു; ഇറാഖ്, യെമന്‍ യാത്രക്കാരെ തടഞ്ഞു


വാഷിങ്ടന്‍: (www.evisionnews.in) ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മൂന്നു മാസത്തേക്ക് യുഎസില്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടുള്ള വീസ നിഷേധം യുഎസ് തുടങ്ങി. ന്യൂയോര്‍ക്കിലേക്കുള്ള ഏഴ് യാത്രക്കാരെ ഈജിപ്തിലെ കയ്‌റോ വിമാനത്താവളത്തില്‍ വിലക്കി. ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി. ഇറാഖില്‍ നിന്നുള്ള ആറ് യാത്രക്കാരെയും യെമനില്‍ നിന്നുള്ള ഒരു യാത്രക്കാരനെയുമാണ് കയ്‌റോയില്‍ വിലക്കിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനെത്തിയ ഇവരെ ഈജിപ്ത് എയര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. വിവാദ തീരുമാനത്തില്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യുഎസ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഭീകരാക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്!ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞു. അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂവെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുമായി ഡെമോക്രറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. 

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് എന്റിക് പെനിയ നിയത്തോയുമായി ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന് ചര്‍ച്ച ചെയതെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മതിലിന്റെ നിര്‍മാണചെലവ് വഹിക്കാന്‍ മെക്‌സിക്കോ തയ്യാറാകാത്തതിനെ തുടര്‍ന്ന് മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് തീരുമാനിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad