Type Here to Get Search Results !

Bottom Ad

ഏഴു മുസ്‌ലിം രാജ്യക്കാരെ യുഎസില്‍ വിലക്കിയേക്കും; അഴിച്ചുപണിയുമായി ട്രംപ്


വാഷിങ്ടന്‍: (www.evisionnews.in) യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ ദേശീയ നയങ്ങളില്‍ അഴിച്ചുപണി നടത്തുന്ന ഡോണള്‍ഡ് ട്രംപ്, യുഎസിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയ ഉള്‍പ്പെടെ ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് സമ്പൂര്‍ണമായി വിലക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായ യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനും അദ്ദേഹം ഉടന്‍ തുടക്കം കുറിക്കുമെന്നാണ് വിവരം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് അടുത്തിടെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ഥികള്‍ യുഎസിലേക്ക് പ്രവേശിക്കുന്നത് നീണ്ട കാലത്തേക്കു വിലക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി നാലു മാസത്തേക്ക് അഭയാര്‍ഥികള്‍ക്ക് അടിയന്തര വിലക്കേര്‍പ്പെടുത്തും. അതേസമയം, മാതൃരാജ്യങ്ങളില്‍നിന്നും പീഡനം നിമിത്തം രക്ഷപ്പെട്ടെത്തുന്ന ന്യൂനപക്ഷവിഭാഗക്കാര്‍ക്ക് യുഎസ് ആശ്രയമേകും. ഏഴ് ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് ശക്തമായ വേരോട്ടമുള്ള സിറിയ, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, സുഡാന്‍, ലിബിയ, യെമന്‍ എന്നീ രാജ്യക്കാരെയാണ് വിലക്കുക. മെക്‌സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കും ട്രംപ് ഉടന്‍ തുടക്കമിടും.

ചില സുപ്രധാന തീരുമാനങ്ങള്‍ ഉടന്‍ വരുന്നുവെന്ന സൂചന നല്‍കി ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച രാത്രി ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. 'ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ പ്രധാന ദിവസമായിരിക്കും. മതില്‍ പണിയുന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ തീരുമാനമെടുക്കും' എന്നായിരുന്നു കുറിപ്പ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad