Type Here to Get Search Results !

Bottom Ad

സംവരണ അട്ടിമറി; മഞ്ചേശ്വരത്ത് യു.ജി.സി സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധ സംഗമം

മഞ്ചേശ്വരം (www.evisionnews.in): രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തെയും അവരുന്നയിക്കുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെയും അധികാരമുപയോഗിച്ച് ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.ഐ.ഒ കുമ്പള ഏരിയാ പ്രസിഡന്റ് അസ്ലം സൂരംബയല്‍ പറഞ്ഞു. എസ്.ഐ.ഒ കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമം വിവാദ യുജിസി സര്‍ക്കുലര്‍ കത്തിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി വിരുദ്ധവും പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് തടയിടുന്നതുമായ തീരുമാനങ്ങളാണ് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രവേശന പരീക്ഷക്ക് മിനിമം മാര്‍ക്ക് മാത്രം ബാധകമാക്കി ഈ വര്‍ഷം മുതല്‍ 100 ശതമാനം വൈവ മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. നിലവിലെ 30 ശതമാനം വൈവ മാര്‍ക്ക് പോലും പിന്നാക്ക വിദ്യാര്‍ത്ഥികളെ തഴയപ്പെടുന്ന സാഹചര്യം നില നില്‍ക്കേയാണ് തീര്‍ത്തും വിദ്യാര്‍ത്ഥി വിരുദ്ധമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്. മുസ്ലീംകളും ദലിതരുമടക്കമുള്ള പാര്‍ശ്വവത്കൃത വിദ്യാര്‍ത്ഥി സമൂഹത്തിന് മേല്‍ നടത്തുന്ന സംഘപരിവാര്‍ സവര്‍ണ്ണാധിപത്യത്തിനെതിരെ കാമ്പസുകളിലും തെരുവുകളിലും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി തബ്ഷീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. മുസഫര്‍, മസ്‌റൂര്‍ സംസാരിച്ചു. എരിയ സമിതി അംഗങ്ങളായ ജമാലുദ്ധീന്‍ ആത്തിഫ്, ഷര്‍ഹാന്‍, അഫ്‌നാന്‍, ഇബ്രാഹിം, മന്‍ഷൂദ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad