കാസര്‍കോട് (www.evisionnews.in): റേഷന്‍ സംവിധാനം, ക്ഷേമ പെന്‍ഷനുകള്‍ പിന്‍വലിച്ച നടപടി എന്നിവ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 24ന് കലക്‌ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ പത്തു മണിക്ക് കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ബെന്നി ബെഹന്നാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മുഴുവന്‍ പഞ്ചായത്തുകളിലും യു.ഡി.എഫ് നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
ഫെബ്രുവരി 12, 13 തിയതികളില്‍ കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം ഹസന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും യു.ഡി.എഫ് മേഖലാ ജാഥ ആരംഭിക്കും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ജാഥ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ യു.ഡി.എഫ് നേതൃയോഗം 20ന് കണ്ണൂര്‍ കെ.കെ. ടൂറിസ്റ്റ് ഹോമില്‍ നടക്കും. യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ പ്രതിനിധികളും പങ്കെടുക്കും.
ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി അഹമ്മദലി, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് ബി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുള്ള സംസാരിച്ചു.
Post a Comment
0 Comments