കാസര്‍കോട്:(www.evisonnews.in) കാസര്‍കോട് താലൂക്ക് ആശുപത്രിയിലുള്ള ബ്ലഡ് ബാങ്കില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞ അടിയന്തിര സാഹചര്യംകണക്കിലെടുത്ത് കാസര്‍കോട് നവഭാരത് സയന്‍സ് കോളേജിലെ 60 വിദ്യാര്‍ത്ഥികള്‍ രക്തം ദാനം നല്‍കി മാതൃകയായി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് രക്തം ദാനം ചെയ്തത്. ഇതിന് മുമ്പും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ രക്തം നല്‍കിയിരുന്നു.
നവഭാരത് സയന്‍സ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ഡോ.സതീശന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അന്നപൂര്‍ണ്ണ ടീച്ചര്‍, തസീല, എം ഇര്‍ഫാന,റോഷിനി കോളാര്‍, യൂണിയന്‍ ഭാരവാഹികളായ സഹീദ് ഹസ്സന്‍, ഐഷത്ത് ഷബ്‌നം, സുനിത കുമാരി, മുഹമ്മദ് സിനാന്‍, ജംഫാദ്, ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
keywords-navabharath college-blood donation
Post a Comment
0 Comments