കാസര്‍കോട്:(www.evisionnews.in) മദ്യവില്‍പ്പന ചോദ്യം ചെയ്‌ത വൈരാഗ്യത്തിനു തൃക്കരിപ്പൂര്‍ പൂച്ചോല്‍ ജംഗ്‌ഷനിലെ അനാദികച്ചവടക്കാരന്‍ കടവന്‍ ബാബു (50)വിനെ കുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചു. പൂച്ചോല്‍ ചൊവ്വേരിയിലെ എം.പി.ടി മുഹമ്മദ് ഫൈസ (37)യാണ് പ്രതി. 2010 ഒക്‌ടോബര്‍ 27നു രാത്രിയിലാണ് സംഭവം. മദ്യവില്‍പ്പന ചോദ്യം ചെയ്‌തതിനു ബാബുവിനെ മുഹമ്മദ് ഫൈസല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. സംഘര്‍ഷം നേരില്‍ക്കണ്ട് തടയാന്‍ ചെന്ന പി.വി.രതീശ (34)ന്റെ പരാതിയില്‍ ചന്തേര പൊലീസ് ചാര്‍ജ്ജ് ചെയ്‌ത കേസിലാണ് വിധി. കേസില്‍ 14 സാക്ഷികളാണുണ്ടായത്.
key words;trkrpr-kdavan-baabu-murdrer
Post a Comment
0 Comments