കാഞ്ഞങ്ങാട് (www.evisionnews.in): വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.
ആവിക്കര കൊവ്വലിലെ ഗള്‍ഫുകാരന്‍ ജയചന്ദ്രന്റെ വീട്ടില്‍ നിന്നാണ് അഞ്ചരപവന്‍ സ്വര്‍ണവും 5,000 രൂപയും കവര്‍ന്നത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഒരു കല്ല്യാണ വീട്ടില്‍ പോയിരുന്നു. കേള്‍വിക്കുറവുള്ള ബന്ധുമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ പുലര്‍ച്ചെ 12 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലെ അലമാര തുറന്നിട്ട നിലയിലായിരുന്നു. ജയചന്ദ്രന്റെ സഹോദരന്‍ കരുണാകരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
keywords:kasaragod-kanhangad-house-gold-money-theft
Post a Comment
0 Comments