Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേലാ(50)ണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണു സംഭവം. ഇയാള്‍ കെട്ടിടത്തില്‍നിന്നു ചാടുന്നത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്കു നയിച്ചതെന്താണെന്നു വ്യക്തമല്ല. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. പോലീസ് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad