നീര്‍ച്ചാല്‍ (www.evisionnews.in): നീര്‍ച്ചാലില്‍ ദമ്പതികള്‍ വിഷം കഴിച്ചു; സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീര്‍ച്ചാല്‍, ബേള, കാര്‍ഗിലിലെ ബാബു പാട്ടാളി(65)യാണ് മരിച്ചത്. ഭാര്യ: ലീലാവതി(51)യാണ് ഗുരുതരനിലയില്‍ കഴിയുന്നത്. ഞയറാഴ്ച വൈകുന്നേരമാണ് സംഭവം. മാനസിക രോഗത്തിനു ചികിത്സയിലായിരുന്ന മകള്‍ നിര്‍മ്മലയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണത്രെ ദമ്പതികള്‍ വിഷം കഴിച്ചത്.
സമീപത്തെ വീടുകളുമായി ബാബു പാട്ടളിയും ഭാര്യയും യാതൊരു തരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. വിഷം നല്‍കിയ കാര്യം മകള്‍ സമീപത്തെ വീടുകളില്‍ പറഞ്ഞിരുന്നു. ഇത് മൂലമുണ്ടായ മാനസിക വിഷമത്തിലാണ് ദമ്പതികള്‍ വിഷം കഴിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബദിയഡുക്ക പോലീസ് അറിയിച്ചു. മറ്റു മക്കള്‍ ഹരീഷ്, സുനിത. സുനിത വിവാഹിതയായി ഭര്‍തൃവീട്ടിലാണ് താമസം.
keywords:kasaragod-neerchal-couples-suicide-attempt-husband-died-wife-is-in-critical-stage
Post a Comment
0 Comments