മെല്‍ബണ്‍ : (www.evisionnews.in) സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കലാശപ്പോരില്‍ നേര്‍ക്കുനേര്‍. ഇന്നു നടന്ന രണ്ടാം സെമിയില്‍ ഒന്‍പതാം സീഡായ നദാല്‍, 15ാം സീഡ് ബള്‍ഗേറിയക്കാരന്‍ ഗ്രിഗോര്‍ ദിമിത്രോവിനെ തറപറ്റിച്ചതോടെയാണ് ടെന്നിസ് പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച് ഫെഡറര്‍നദാല്‍ ഫൈനലിന് അരങ്ങൊരുങ്ങിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ഒന്‍പതാം ഗ്രാന്‍സ്‌ലാം ഫൈനലുമാണിത്. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിലാണ് നദാല്‍ ദിമിത്രോവിനെ മറികടന്നത്. സ്‌കോര്‍: 64, 57, 76, 67, 64.
നദാല്‍-ദിമിത്രോവ് പോരാട്ടം അഞ്ചു മണിക്കൂറോളം നീണ്ടു. 2014നു ശേഷം ഇതാദ്യമായാണ് നദാല്‍ ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. കരിയറിലെ 15ാം ഗ്രാന്‍സ്!ലാം ലക്ഷ്യമിടുന്ന നദാല്‍, 18ാം ഗ്രാന്‍സ്!ലാം നേടാനുറച്ചെത്തുന്ന സ്വിസ് താരത്തെ നേരിടുമ്പോള്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്. ഒരു കാലത്ത് ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ടെന്നിസ് കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്തിരുന്നു. നേരത്തെ, കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വന്തം നാട്ടുകാരനും മുന്‍ ചാംപ്യനുമായ സ്റ്റാന്‍ വാവ്‌റിങ്കയെ വീഴ്ത്തിയാണ് റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. കടന്നത് അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു മുപ്പത്തിയഞ്ചുകാരനായ ഫെഡററിന്റെ ജയം. സ്‌കോര്‍: 75, 63, 16, 46, 63. നാലാം സീഡും നിലവിലെ യുഎസ് ഓപ്പണ്‍ ചാംപ്യനുമായ വാവ്‌റിങ്കയ്‌ക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഫെഡററിന്റെ 19ാം ജയമാണിത്. മൂന്നു മല്‍സരങ്ങള്‍ വാവ്‌റിങ്കയും ജയിച്ചു. ഇരുവരും തമ്മിലുള്ള പോരാട്ടം അഞ്ചു സെറ്റ് നീളുന്നതും ഇതാദ്യം. 18ാം ഗ്രാന്‍സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ നാലു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2010ലായിരുന്നു അവസാന കിരീടനേട്ടം. 2014ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ താരമാണ് വാവ്‌റിങ്ക. ഫെഡററാകട്ടെ, 2012ലെ വിംബിള്‍ഡന്‍ കിരീടവിജയത്തിനുശേഷം വലിയ ടൂര്‍ണമെന്റുകളിലൊന്നും വിജയിച്ചിട്ടുമില്ല. 1974ല്‍ യുഎസ് ഓപ്പണ്‍ ഫൈനല്‍ കളിച്ച മുപ്പത്തിയൊന്‍പതുകാരനായ കെന്‍ റോസ്‌വാളിനുശേഷം ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമാണ് മുപ്പത്തിയഞ്ചുകാരനായ ഫെ!ഡറര്‍
Post a Comment
0 Comments