ചട്ടഞ്ചാല്‍:(www.evisionnews.in)ചട്ടഞ്ചാല്‍ അര്‍ബന്‍ സഹക രണ ബാങ്ക് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. ബുധനാഴ്ച വൈകുന്നേരം നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഷാനവാസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.ബാങ്ക് പ്രസിഡണ്ടാ യിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ വിയോഗത്തിനു ശേഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് സമവായമുണ്ടാക്കാന്‍ ഏറെ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് ഏറെ മുന്നോട്ട് പോകാൻ സാധിച്ചില്ല. പ്രസിഡണ്ടിനെ തിരഞ്ഞെടു ക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്വാറം തികയാതെ പിരിഞ്ഞ അവസ്ഥ യിലായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ കോണ്‍ഗ്രസിന്റെ എട്ട് ഡയറക്ടര്‍മാരെയും വിളിച്ച് നടത്തിയ ചര്‍ച്ചയില്‍ ആറു പേര്‍ ഷാനവാസിനെ പ്രസിഡണ്ടാക്കണമെന്ന് ആവശ്യ പ്പെട്ടതോടെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസിനെ നിശ്ചയിച്ചത്. ബുധനാഴ്ച പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസിനെ ഡിസിസി പ്രസിഡണ്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ലീഗിന്റെ നാല് അംഗങ്ങളുടെ പിന്തുണയും ഷാനവാസിനുണ്ടെന്നാണ് വിലയിരുത്തൽ.പിതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ വഴിയേ സഞ്ചരിക്കുന്ന ഷാനവാസിന്റെ പുതിയ ചുമതലയെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാ ണുന്നത്.നോട്ടുനിരോധനത്തിനു ശേഷം സഹകരണ ബാങ്കുകളിലുണ്ടായിട്ടുള്ള പ്രതിസന്ധി ഘട്ടത്തിൽ ഊർജ്ജസ്വലനായൊരു പ്രസിഡണ്ടിനെ കിട്ടിയതിന്റെ സന്തോഷവും ഡയറക്ടർമാർ മറച്ചു വെക്കുന്നില്ല.
keywords-shahanavas padhur-chattanchal co operative bank-new president
Post a Comment
0 Comments