കാഞ്ഞങ്ങാട് (www.evisionnews.in): രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് മനുഷ്യ ജാലിക സംഘടിപ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകന്മാര്‍ അണിനിരന്ന ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു.
പത്താമത് മനുഷ്യ ജാലികയാണ് കാഞ്ഞങ്ങാട്ട് നടന്നത്. പുതിയ കോട്ട മഖാം പരിസരത്ത് നിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിച്ച ജാലിക നഗരം ചുറ്റി നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു റാലിയ്ക്ക്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സ്വാഗത സംഘ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, വര്‍ക്കിംങ്ങ് ചെയര്‍മാന്‍ ഇസ്മാഈല്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ റശീദ് ഫൈസി ആറങ്ങാടി, വര്‍ക്കിംങ്ങ് കണ്‍വീനര്‍, ഷറഫുദ്ധീന്‍ കുണിയ, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സലാം ഫൈസി പേരാല്‍, സിദ്ദീഖ് ബെളിഞ്ചം, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, യൂനുസ്‌റ ഹസനി, മുഹമ്മദലി കോട്ടപ്പുറം, ശറഫുദ്ദീന്‍ കുണിയ, നാഫിഅ അസ് സഅദി തൃക്കരിപ്പൂര്‍, സിദ്ദീഖ് ബെളിഞ്ച, ശരീഫ് നിസാമി മുഗു, എം.എ ഖലീല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, മൊയ്തു ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലൈന്‍, ഇസ്മാഈല്‍ മച്ചംപാടി, റംശീദ് കല്ലുരാവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കറുപ്പ് പാന്റ്‌സ്, വെള്ള ഷര്‍ട്ട്, കുങ്കുമ നിറത്തിലുള്ള തൊപ്പി ധരിച്ച വിഖായ അംഗങ്ങളും, വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ത്വലബാ അംഗങ്ങളും കറുപ്പ് പാന്റ് വെള്ളവസ്ത്രവും പച്ച നിറത്തിലുള്ള തൊപ്പിയും ധരിച്ച കാമ്പസ് അംഗങ്ങളും റാലിയില്‍ അണിനിരന്നു. പൊതുസമ്മേളനം ബാപ്പു ഉസ്താദ് നഗറില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ്.കെ.എസ്.എസ്.എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണ് എസ്.കെ.എസ്.എസ്.എഫ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെട്രോ മുഹമ്മദ് ഹാജി, അധ്യക്ഷനായി ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തി. ഹോസ് ദുര്‍ഗ് ചര്‍ച്ച് വികാരി ഫാദര്‍ മാത്തില്‍ രായപ്പന്‍, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പ്രമേയമവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.ടി അബ്ദുല്ല ഫൈസി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.സി ഖമറുദ്ദീന്‍, പൂക്കോയ തങ്ങള്‍ ചന്തേര അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സി മുഹമ്മദ് കുത്തി സാഹിബ്, ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് അലിയാര്‍ തങ്ങള്‍, ബഷീര്‍ വെളളിക്കോത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ചെങ്കള അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, അഷ്‌റഫ് മിസ്ബാഹി, ലത്തീഫ് മൗലവി ചെര്‍ക്കള, കെ.പി.എ കുട്ടി, സയ്യിദ് ഹാദി തങ്ങള്‍, സി.കെ.കെ മാണിയൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, യു ബഷീര്‍ ഉളിയത്തടുക്ക, എസ്.പി സലാഹുദ്ധീന്‍, ഇബ്രാഹിം സാഹിബ് കുണിയ, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അബ്ദുല്‍ മജീദ് ഫൈസി, അബ്ദുറസാഖ് സഅദി, നാസര്‍ മാസ്റ്റര്‍, ഉമര്‍ തൊട്ടിയില്‍, ഒണ്‍ഫോര്‍ അബ്ദുല്ല, ആബിദ് ആറങ്ങാടി, റംശീദ് കല്ലു രാവി, ദാവൂദ് ചിത്താരി, എം.പി ജാഫര്‍, കെ.ബി കുട്ടി ഹാജി, മൂസ ഹാജി തെരുവത്ത്, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, കബീര്‍ ഫൈസി, ഇബ്രാഹിം ഹാജി ഒടിയംചാല്‍, പാലാട്ട് ഇബ്രാഹിം, പി.എച്ച് അസ്ഹരി, ഹാരിസ് ഗാളിമുഖം, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയ വിവിധ മതരാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.
Post a Comment
0 Comments