Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക നാളെ കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലും വിദേശത്തുമായി നാല്‍പത് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പത്താമത്തെ കാസര്‍കോട് ജില്ലാ ജാലിക നാളെ കാഞ്ഞങ്ങാട്ട് വെച്ച് നടക്കും. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി പത്താമത് മനുഷ്യ ജാലികയാണ് ഈ വര്‍ഷം നടക്കുന്നത്. ജില്ലയിലെ 35 ക്ലസ്റ്ററില്‍നിന്ന് പതിനായിരം പേര്‍ പങ്കെടുക്കും. റാലി, പ്രതിജ്ഞ, ദേശിയോദ്ഗ്രഥനഗാനം, പ്രഭാഷണം എന്നിവ നടക്കും. വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, നേതാക്കള്‍ കൈകോര്‍ത്ത്, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ക്കും. 

26ന് രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി ജാലിക നഗരിയില്‍ പതാക ഉയര്‍ത്തും. സ്വാഗത സംഘ ഭാരവാഹികളും ജില്ലാ ഭാരവാഹികളും സംബന്ധിക്കുന്ന ചടങ്ങില്‍ യൂണിഫോം ധരിച്ച 33 വിഖായ വളണ്ടിയന്മാര്‍ ഫ്‌ലാഗ് സല്യൂട്ട് നടത്തും. മനുഷ്യ ജാലിക റാലി ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുതിയ കോട്ട മഖാം പരിസരത്ത് മര്‍ഹും എ.പി മുഹമ്മദ് മുസ്ലിയാര്‍ നഗരിയില്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജാലിക റാലിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കളും സ്വാഗത സംഘ ഭാരവാഹികളും മുന്‍നിരയില്‍ അണിനിരക്കും. തൊട്ടുപിന്നില്‍ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ 333 അംഗങ്ങളും 333 ത്വലബ അംഗങ്ങളും 333 കാമ്പസ് പ്രതിനിധികളും ഇന്ത്യന്‍ പതാക നിറത്തില്‍ അണിനിരക്കും. വൈകുന്നേരം 4.15 ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ മര്‍ഹും ബാപ്പു ഉസ്താദ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുക്കും. സ്വാഗത സംഘ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. വിവിധ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഇസ്മായില്‍ മൗലവി, റശീദ് ഫൈസി ആറങ്ങാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുബാറക്ക് ഹസൈനാര്‍ ഹാജി, ശറഫുദ്ധീന്‍ കുണിയ, റംശീദ് കല്ലൂരാവി, കെ.പി കുട്ടി ഹാജി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad