കാസര്‍കോട് (www.evisionnews.in): രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന ജാലിക സഞ്ചാരത്തിന് തുടക്കമായി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജില്ലാ വൈസ് പ്രസിഡണ്ട് സലാം ഫൈസി പേരാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ഭാരവാഹികളായ സലാം ഫൈസി പേരാല്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദീഖ് ബെളിഞ്ചം എന്നിവരുടെ നേത്യത്തിലാണ് ജാലിക സഞ്ചാരം നടക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സി.പി.എം കാസര്‍കോട് ഏരിയ സെക്രട്ടറി ഹനീഫ നായന്മാര്‍മൂല, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നജീബ് കുന്നില്‍, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ മുട്ടത്തൊടി, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹമീദ് ചേരങ്കൈ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹാരിസ് ബെദിര, ലത്തീഫ് കൊല്ലമ്പാടി, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഷിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍ സലാം പള്ളങ്കോട്, ഇ.കെ സിദ്ധീഖ്, പി. ഷബീര്‍ തളങ്കര, സാലിം ബെദിര സംബന്ധിച്ചു.
Post a Comment
0 Comments