കാസര്‍കോട് (www.evisionnews.in): രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി കാസര്‍കോട് ഗവ. കോളജ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ റമീസ് വേളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഷിദ് മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സി ഉമര്‍, വൈശാഖ് (എസ്.എഫ്.ഐ), ബിലാല്‍ അഷ്‌റഫ് (എം.എസ്.എഫ്), കെ.പി അസ്ലം (ഡമോക്രസി ഡയലോഗ് ഫോറം), സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് സി.എ സംസാരിച്ചു. കാമ്പസ് സെക്രട്ടറി ഇഅ്‌സാസുള്ള സ്വാഗതവും ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി.എ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാനഗര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് നസീഫ് കന്യപ്പാടി, അബ്ദുല്‍ വാജിദ്, അബ്ദുല്‍ നാസിഹ്, മുഹമ്മദ് അലി, ഷഫാകത്തുല്ലാഹ്, അലി മന്‍സൂര്‍, അഹദ് സകരിയ, ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments