Type Here to Get Search Results !

Bottom Ad

ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടത്തില്‍പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാവ് ശ്വാസംമുട്ടി മരിച്ചു


മുംബൈ (www.evisionnews.in): വഡോദര റെയില്‍വെ സ്റ്റേഷനില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാവ് ശ്വാസംമുട്ടി മരിച്ചു. ഫര്‍ഹീദ് ഖാന്‍ ഷേറാണി എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ വഡോദര റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. 

പുതിയ ചിത്രമായ 'റയീസി'ന്റെ പ്രചാരണാര്‍ത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോള്‍ വ!ഡോദര സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് ആരാധകര്‍ സൂപ്പര്‍താരത്തെ കാണാന്‍ തിക്കിത്തിരക്കിയത്. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, സഹോദരന്‍ യൂസഫ് പഠാന്‍ തുടങ്ങിയവരും ഷാരൂഖിനെ കാണാന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഷാരൂഖ് വരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതും താരത്തെ കാണാനായി ആരാധകര്‍ തിക്കിത്തിരക്കി. സ്റ്റേഷനിലെ തിരക്ക് കണക്കിലെടുത്ത് ലൗഡ് സ്പീക്കറിലൂടെ തന്റെ പുതിയ സിനിമ എല്ലാവരും കാണണമെന്ന് ട്രെയിനിലിരുന്നു തന്നെ താരം ആഹ്വാനം ചെയ്തു. എന്നാല്‍, താരത്തെ കാണാന്‍ ട്രെയിനിന്റെ ജനാലയില്‍ ഇടിച്ചും മറ്റുമായി ആരാധകര്‍ ബഹളമുണ്ടാക്കിയതോടെ പോലീസ് ചെറിയതോതില്‍ ലാത്തിചാര്‍ജ് നടത്തി.

തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതോടെ ആരാധകരും അതിനൊപ്പം ഓടി. പ്ലാറ്റ്ഫോമില്‍ സമയത്തുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചത്. ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad