Type Here to Get Search Results !

Bottom Ad

യുവജന കമ്മീഷന്‍ ബോധവല്‍കരണ സെമിനാര്‍ നടത്തി

കുമ്പഡാജെ (www.evisionnews.in): കേരള സംസ്ഥാന യുവജന കമ്മീഷന്‍ മൊഗര്‍ സമുദായ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ കുമ്പഡാജെ കജെ എസ്.സി കോളനിയില്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. കമ്മീഷന്‍ അംഗം ഖാദര്‍ മാന്യ ഉദ്ഘാടനം ചെയ്തു. ശങ്കരന്‍ കജെ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹ്‌റ മുഖ്യത്ഥിതിയായിരുന്നു. 

ലഹരി ഉയര്‍ത്തുന്ന സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി അനീഷ് കുമാര്‍, സന്നദ്ധ പ്രവര്‍ത്തകനും ട്രൈയിനറുമായ അലി അസ്‌റത്ത് ചെങ്കള, എസ്.സി വിഭാഗത്തിന്രെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ മൊഗര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് കെ.കെ സ്വാമി കൃപ എന്നിവര്‍ ക്ലാസെടുത്തു. യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ടി.പി ഗംഗാധരന്‍, പി. രാജീവന്‍, ശൈഖ് അബ്ദുല്‍ ബഷീര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ ഖാലിദ് ഷാന്‍ ചെങ്കള എന്നിവര്‍ പ്രസംഗിച്ചു. എസ്.സി പ്രമോട്ടര്‍ പുഷ്പരാജ് സ്വാഗതവും സുന്ദരന്‍ കജെ നന്ദിയും പറഞ്ഞു.
ജൂനിയര്‍ ഏഷ്യന്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ യഷ്മിത കായിമലയെ ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad