തളങ്കര (www.evisionnews.in): തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 8, 9, 10 ക്ലാസുകളില്‍ പഠന മികവ് തെളിയിച്ച 18 വിദ്യാര്‍ത്ഥികള്‍ക്ക് തെരുവത്ത് ഫൗണ്ടേഷന്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുമായി സഹകരിച്ച് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഒ.എസ്.എ ട്രഷറര്‍ എം.പി ഷാഫി ഹാജി നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. വിനോദ, പി.ടി.എ പ്രസിഡണ്ട് ടി.കെ മൂസ, എ. അബ്ദുല്‍ റഹ്മാന്‍, കെ.എ മുഹമ്മദ് ബഷീര്‍, അഡ്വ. വി.എം മുനീര്‍, പി.എസ് ഹമീദ്, എരിയാല്‍ ഷരീഫ്, സി.എല്‍ ഹമീദ്, കെ.എം ബഷീര്‍, ഉസ്മാന്‍ കടവത്ത്, സുബൈര്‍ സാല്‍കോ, കെ.എച്ച് അഷ്‌റഫ്, കെ.എം ഹാരിസ്, കെ അബൂബക്കര്‍, സാഹിബ് ഷരീഫ്, ബി.യു അബ്ദുല്ല, സിദ്ദിഖ് ചക്കര, എം. ഖമറുദ്ദീന്‍, ഷിഹാബുദ്ദീന്‍ ബാങ്കോട്, മുനീര്‍ ബാങ്കോട്, ടി.എ ഷരീഫ്, ഷംസുദ്ദീന്‍ തായല്‍, ഗണേഷ് കോളാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments