കാസര്‍കോട് (www.evisionnews.in): ചെമ്മനാട് പാലത്തിന് സമീപം അനധികൃതമായി സൂക്ഷിച്ച മണല്‍ പോലീസ് പിടിച്ചെടുത്തു. ഞയറാഴ്ച പുലര്‍ച്ചെ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
ചന്ദ്രഗിരി പുഴയില്‍ നിന്ന് അനധികൃതമായി മണലൂറ്റി രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു. പിന്നീട് ഇത് ജെ.സി.ബി ഉപയോഗിച്ച് പുഴയിലേക്ക് തന്നെ ഒഴുക്കിക്കളഞ്ഞു. മണല്‍ കടത്തില്‍ ഏര്‍പ്പെട്ടവര്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ രക്ഷപ്പെട്ടിരിക്കാമെന്ന് സി.ഐ പറഞ്ഞു.
അനധികൃതമായി പുഴയില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ പെട്ടെന്ന് കാണാത്ത സ്ഥലങ്ങളില്‍ സൂക്ഷിച്ച ശേഷം പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി ചെറുവാഹനങ്ങളില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments