ബന്തിയോട് (www.evisionnews.in): ഷിറിയയില്‍ മണല്‍ കടത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. ഷിറിയയിലെ വിഷ്ണുവിനാ(19)ണ് കുത്തേറ്റത്. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഷിറിയ ബത്തേരിയില്‍ വെച്ചാണ് സംഭവം.
ഷിറിയ ബത്തേരിയില്‍ ചെറുവാഹനങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. ഏഴ് മാസം മുമ്പ് മുട്ടം ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന മണല്‍ കടത്ത് വാനിന് തീവെപ്പും ഉണ്ടായി. മണല്‍ കടത്ത് സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയതും വാന്‍ കത്തിച്ചതും വിഷ്ണുവാണെന്ന് ആരോപിച്ചായിരുന്നുവത്രെ ഒരു സംഘം അക്രമിച്ചത്. സംഭവത്തെ കുറിച്ച് കുമ്പള പോലീസ് അന്വേഷിച്ചുവരികയാണ്.
Post a Comment
0 Comments