കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയുടെ ഭവനപുനരുദ്ധാരണ പദ്ധതിയിലെ അഴിമതിയും അന്വേഷണവും ഉയര്‍ത്തിക്കാട്ടി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ ബഹളം. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സഭ നടക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ മേശയില്‍ കൈ അടിച്ച് പ്രതിഷേധം അറിയിച്ചു. ഒടുവില്‍ ഉച്ചയോടെ അജണ്ട പാസാക്കി സഭ പരിയുകയായിരുന്നു.
\
കാസര്‍കോട് നഗരസഭയില്‍ നടന്ന ഭവനപുനരുദ്ധാരണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിഡിഎസ് മെമ്പര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. നഗരസഭാ സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിയും ഭവന പുനരുദ്ധാര പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനുമായിരുന്ന കെ.പി രാജഗോപാലിനെതിരെയാണ് കേസെടുത്തത്. അഴിമതി നിരോധന നിയമം, കൃത്രിമ രേഖ ചമക്കല്‍, വഞ്ചന അടക്കമുള്ള ഇന്ത്യന്‍ ശിക്ഷന്‍ നിയമങ്ങള്‍ അനുസരിച്ചാണ് കേസ്.
Post a Comment
0 Comments