തളിപറമ്പ് (www.evisionnews.in): ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ തളിപ്പറമ്പില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യാലയം ബോംബെറിഞ്ഞു തകര്‍ത്തു. തൃച്ചംബരം ക്ഷേത്രത്തിനു സമീപത്തു പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മന്ദിരത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ ഇരുനിലകെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പ്രധാനവാതില്‍ തകര്‍ന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം. കൂടുതല്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പോലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments