കാസര്‍കോട് (www.evisionnews.in): തൊഴുത്തില്‍ കെട്ടിയ പശുവിനെയും ആടുകളെയും മോഷ്ടിച്ചതായി പരാതി. മധൂര്‍ പുളിക്കൂറിലെ അബ്ദുല്‍ ഖാദറിന്റെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെയും രണ്ട് ആടുകളെയുമാണ് മോഷ്ടിച്ചത.് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകാനൊരുങ്ങവെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. 50,000 രൂപ വില വരുന്ന പശുവിനെയും 20,000 രൂപ വില വരുന്ന ആടുകളെയുമാണ് മോഷ്ടിച്ചതെന്ന് അബ്ദുല്‍ ഖാദര്‍ കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
keywords:kasaragod-madhur-pulikkur-cow-goats-robbery
Post a Comment
0 Comments