കാസർകോട്:(www.evisionnews.in)പിണറായി മോദിയെ അനുകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുടരുന്ന അതേ ജനദ്രോഹ നയങ്ങളാണ് പിണറായി വിജയനും സ്വീകരിച്ചിരിക്കുന്നത്. നിസാര സംഭവങ്ങള്‍ക്കുപോലും യു എ പി എ നിയമം ചുമത്തുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.
കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണ്. റേഷനരിപോലും നല്കാന് കഴിയാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.യു ഡി എഫ് ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.പി ഗംഗാധരന് നായര്‍ സ്വാഗതം പറഞ്ഞു.ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കെ പി കുഞ്ഞിക്കണ്ണന്, അഡ്വ. സി കെ ശ്രീധരന്, സി ടി അഹ്മദലി, അഡ്വ. എം സി ജോസ്, എ ജി സി ബഷീര്‍, കെ നീലകണ്ഠന്, പി എ അഷ്റഫലി, പി സി രാജേന്ദ്രന്, എ വി രാമകൃഷ്ണന്, കമ്മാരന്, ടി ഇ അബ്ദുല്ല, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കരിവള്ളൂര്‍ വിജയന്, പി കെ ഫൈസല്‍ എന്നിവർ പ്രസംഗിച്ചു.
keywords-chennithala-kasaragod-leadership camp
keywords-chennithala-kasaragod-leadership camp
Post a Comment
0 Comments