കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് അല്‍റാസി കോളജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സിന്റെ പ്രതീക്ഷ 2017. അവശതകള്‍ മറന്ന് സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചും സംഗീതങ്ങളില്‍ സ്വയം അലിയുകയായിരുന്നു ബഡ്സ് സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍. മുനിസിപ്പല്‍ വനിതാ ഭവനില്‍ സെം ഫെസ്റ്റിന്റെ ഭാഗമായി അല്‍റാസി കോളജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സ് കോളജ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം കുട്ടികളുമായി സംവദിച്ചു. പിയാനോയിസ്റ്റ് കൃഷ്ണ കിഷോര്‍ സംഗീത വിരുന്ന് വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവമായി. സൈഫുദ്ധീന്‍ ബോവിക്കാനത്തിന്റെ ഗാനമേള വിദ്യാര്‍ത്ഥികളില്‍ നവോന്മേഷം ചൊരിഞ്ഞു. നഗരസഭാ ഹെല്‍ത്ത് സ്ഥിരം സമിതി അധ്യക്ഷ സമീന മുജീബ്, കൗണ്‍സിലര്‍ ഫര്‍സാന സിയാബ്, അല്‍റാസി മാനേജിംഗ് ഡയറക്ടര്‍, റഫീഖ് വിദ്യാനഗര്‍ മനേജിംഗ് പാര്‍ട്ണര്‍ അനീസ് ബെദിര, സാമൂഹ്യ പ്രവര്‍ത്തകരായ അനസ് എതിര്‍ത്തോട്, അഷ്റഫ് ബോവിക്കാനം, ആഷിര്‍ വിദ്യാനഗര്‍, അധ്യാപകരായ റുക്സാന, ധന്യശ്രീ, ബഡ്സ് സ്‌കൂള്‍ അധ്യാപിക ശാന്തികൃഷ്ണ, യൂണിയന്‍ ഭാരവാഹികളായ നഷ്വാന ഫര്‍വീന്‍, ബിലാല്‍, ഉനൈസ് ചാലക്കുന്ന്, ഇശ്രത്ത് ശാബ, റംസീന സംസാരിച്ചു. താജുദ്ധീന്‍ പാണലം സ്വാഗതവും രഹ്നാസ് നന്ദിയും പറഞ്ഞു .
Post a Comment
0 Comments