മൊഗ്രാല്‍ (www.evisionnews.in): മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികളുടെ സ്‌കൂള്‍ റേഡിയോ 'വിദ്യാവാണി' പ്രക്ഷേപണം തുടങ്ങി. വാര്‍ത്തകള്‍, ക്വിസ്, പാട്ടുകള്‍, ആരോഗ്യ പരിപാടികള്‍, വിദ്യാഭാസ സംബന്ധമായ മറ്റുവാര്‍ത്തകള്‍ എന്നിവയെല്ലാം കുട്ടികള്‍ തന്നെ റേഡിയോയിലൂടെ അവതരിപ്പിക്കും. ഔദ്യോഗികമായ അറിയിപ്പുകളും റേഡിയോയില്‍ കേന്ദ്രീകരിക്കും.
ഹെഡ്മാസ്റ്റര്‍ എസ് അബ്ദുല്‍ റഹ്മാന്‍, ഓഫീസ് അറ്റന്റന്റ് വസന്തകുമാരി എന്നിവര്‍ ചേര്‍ന്ന് റേഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ റേഡിയോക്ക് 'വിദ്യാവാണി' എന്ന പേര് നിര്‍ദ്ദേശിച്ച ആറാം ക്ലാസുകാരി അസ്മ ത്വയ്യിബക്ക് എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാട് ഉപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി ബാബുരാജ് സ്വാഗതവും സ്‌കൂള്‍ റേഡിയോ കണ്‍വീനര്‍ ബാലമുരളി നന്ദിയും പറഞ്ഞു.
വിദ്യാവാണിയുടെ ആദ്യ പരിപാടി 'പാട്ടു പാടാം പാട്ടുകാരനുമൊത്ത്' പ്രശസ്ത നാടന്‍പാട്ടുകാരന്‍ ഉദയന്‍ കുണ്ടംകുഴിയും നാടക രചയിതാവും അധ്യാപകനുമായ പത്മനാഭന്‍ ബ്ലാത്തൂരും അവതരിപ്പിച്ചു.
Post a Comment
0 Comments