അണങ്കൂര്‍ (www.evisionnews.in): ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘത്തിന്റെയും വിദ്യാനഗര്‍ അക്ഷയ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എസ്.സി രജിസ്‌ട്രേഷന്‍ ക്യാമ്പ് റിട്ട. ഡി.വൈ.എസ്.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു വയസിന് താഴെയുള്ളവര്‍ക്കായി ആധാര്‍ കാര്‍ഡ്, സീറോ ബാലന്‍സ് അക്കൗണ്ട് എന്നിവയ്ക്കുള്ള ഹെല്‍പ് ഡെസ്‌കും ക്യാമ്പില്‍ നടന്നു.
ഒ.എസ്.എ പ്രസിഡണ്ട് സലീം അത്തിവളപ്പില്‍ അധ്യക്ഷത വഹിച്ചു. ബി.ഐ സലാഹുദ്ദീന്‍ സ്വാഗതം പറഞ്ഞു. ക്യാഷ് ലെസ് സംവിധാനത്തെ കുറിച്ച് വിദ്യാനഗര്‍ അക്ഷയ കോഡിനേറ്റര്‍ സഫീര്‍ ക്ലാസെടുത്തു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി, മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് മാസ്റ്റര്‍, ഹൈസ്‌കൂള്‍ വിഭാഗം ചെയര്‍മാന്‍ സി.എ അബ്ദുല്ലക്കുഞ്ഞി, ഒ.എസ്.എ വനിതാ വിംഗ് പ്രസിഡണ്ട് സി.എ താഹിറ, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.ഐ.എ സലാം, സദര്‍ റിയാസ്, മമ്മു ചാല സംസാരിച്ചു.
Post a Comment
0 Comments