കാസര്‍കോട് (www.evisionnews.in): കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി പി. സുരേന്ദ്രന്‍ (49) അസുഖംമൂലം മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് അന്ത്യമുണ്ടായത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവധിയിലായിരുന്നു.അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രനെ കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: മഞ്ജുള. ജിഷ്ണു ഏക മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലകൃഷ്ണന്‍, സുജാത.
Post a Comment
0 Comments