തിരുവനന്തപുരം (www.evisionnews.in): പോലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിതിന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിയമനം. അര്‍ദ്ധ സൈനിക വിഭാഗമായ ശാസ്ത്ര സീമാബല്ലില്‍ ഐജിയായി പുരോഹിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് ലഭിച്ചു. ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായാണ് സുരേഷ് രാജിന്റെ നിയമനം.
പോലീസ് വകുപ്പില്‍ അടുത്തിടെ അഴിച്ചുപണി നടത്തിയിരുന്നെങ്കിലും സുരേഷ് രാജ് പുരോഹിതിനെ മാത്രം മാറ്റിയിരുന്നില്ല. പോലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നടപടി നേരത്തെ വലിയ വിവാദമായിരുന്നു. പോലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു അന്ന് സുരേഷ് രാജ് പുരോഹിതിന്റെ വെല്ലുവിളി. ഇതിന് മുമ്പ് തൃശൂര്‍ പോലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്ന് രാജ് പുരോഹിതിന് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments