Type Here to Get Search Results !

Bottom Ad

'പുതിയതായിട്ടു വന്നതല്ലേ, കൈത്തരിപ്പ് തീര്‍ത്തതായിരിക്കാം: വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിനെ ന്യായീകരിച്ച് പോലീസ്


കണ്ണൂര്‍ (www.evisionnews.in): പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയായ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് പോലീസ്. പരിശീലനം കഴിഞ്ഞ് പുതുതായി ജോലിയില്‍ പ്രവേശിച്ച പൊലീസുകാരന്‍ കൈത്തരിപ്പു തീര്‍ത്തതാണെന്ന് പറഞ്ഞാണ് പോലീസ് നടപടിയെ സഹപ്രവര്‍ത്തകര്‍ ന്യായീകരിച്ചത്. 

തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും അതുല്‍ ജിത്ത് (17) ഇയാളുടെ ബന്ധു അഭിലാഷ് എന്ന (26) എന്നിവരാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. കണ്ണൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനെത്തിയ ഇവര്‍ക്കൊപ്പം അടുത്ത ബന്ധു ടി.പി സ്മിതയും ഉണ്ടായിരുന്നു. കലോത്സവം സമാപിച്ച ജനുവരി 22ന് രാത്രി ഏഴരക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ പൊലീസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ഗേറ്റ് വേ ഹോട്ടലിന് മുമ്പിലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പിടിച്ചിറക്കി കൊണ്ടുവന്നായിരുന്നു മര്‍ദനം. 

ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ ചെന്നപ്പോള്‍ 'പുതിയതായിട്ടു വന്നതല്ലേ, കൈത്തരിപ്പ് തീര്‍ത്തതായിരിക്കാം, നിങ്ങളത്ര കാര്യമായിട്ട് എടുക്കേണ്ട' എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് പോലീസ് പറഞ്ഞത്. അതേസമയം എ.കെ.ജി ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലീസ് തെറ്റായാണ് മൊഴി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി അതുല്‍ ജിത്തിന്റെ പിതാവ് വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയ മൊഴി പോലീസ് വായിച്ചു കേള്‍പ്പിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad