മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): പള്‍സ് പോളിയോ തുള്ളി വിതരണത്തിനായി മൊഗ്രാല്‍ പുത്തൂരില്‍ ഗൃഹസന്ദര്‍ശനം നടത്തി. ആദ്യ ദിനത്തില്‍ 80 ശതമാനം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയത്. മുഴുവന്‍ കുട്ടികള്‍ക്കും നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് നല്‍കുന്നത്.
ചൗക്കിയില്‍ നുസ്‌റത്ത് ക്ലബ്ബിന്റെ സഹകരണത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എസ്.എച്ച് ഹമീദ്, മാഹിന്‍ കുന്നില്‍, സുനി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ബി. അഷ്‌റഫ്, ജയറാം, സുന്ദരന്‍, ഇന്ദിര, മുത്തലിബ് ചൗക്കി, കരീം ചൗക്കി, ഖലീല്‍ സംബന്ധിച്ചു.
Post a Comment
0 Comments