കാസർകോട്: (www.evisionnews.in) ക്യാപ്‌സികോസ് കുമ്പഡാജെയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് (കെ പി പി എല്‍) സീസണ്‍ 2വിന്റെ ലോഗോ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ഷരീഫ്, അഷ്‌റഫ് കുമ്പഡാജെയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. നൗഫല്‍ കുമ്പ ഡാജെ, ആഷിഫ് അബ്ദുല്ല, ഷഫീഖ് എപ്പി, സനഫര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ഈവരുന്ന ജനുവരി 27ന് രാത്രി 7 മണിക്ക് ചെക്കുടല്‍ മിനി സ്റ്റേഡി യത്തിലാണ് കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുക.
keywords-kumbadaje-premier legue-logo inaugration
Post a Comment
0 Comments