കാസർകോട്:(www.evisionnews.in) പാർട്ടി ഗ്രാമങ്ങളിലെ വിദ്യാലയങ്ങളെ പാർട്ടിസ്കൂളുകളാക്കാനുള്ള ഡി.വൈ.എഫ് .ഐ - എസ്.എഫ്. ഐ നീക്കം അപഹാ സ്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈ. പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജന:സെക്രട്ടറി ഹമീദ്.സി.ഐയും പ്രസ്താവനയിൽ പറഞ്ഞു.തൃക്കരിപ്പൂർ നിയോജക മണ്ഡത്തിലെ ചന്തേര സ്കൂളിൽ നടന്ന സംഭവം അതിനു ഉദാഹരണമാണ് സ്കൂളിൽ എം.എസ്.എഫ് കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ.എഫ്.ഐ അല്ലാത്ത മറ്റു സംഘടനകൾ ഇവിടെ പ്രവർത്തിക കരുത് എന്ന നിലപാടെടുത്ത് വിദ്യാർത്ഥി ളെ ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമിച്ചു. ജില്ലയിൽ മുസ്ലിം ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളുണ്ടെന്ന കാര്യം എസ്.എഫ്.ഐ ഓർക്കുന്നത് നല്ലതാണെന്നും നേതാക്കൾ സംയുക്ത പ്രസ്താവന യിൽ മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ കയറി അക്രമി ക്കയും അധ്യാപകരെ ക്ലാസിൽ കയറി അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപെട്ടു.
keywords-msf-statement-against dyfi, sf-chandera school issue
Post a Comment
0 Comments