Type Here to Get Search Results !

Bottom Ad

മന്ത്രിസഭയില്‍ രണ്ടാമനില്ല: മുഖ്യമന്ത്രി കഴിഞ്ഞാല്‍ എല്ലാവരും തുല്യര്‍: പിണറായി

തിരുവനന്തപുരം (www.evisionnews.in): മന്ത്രിസഭയില്‍ രണ്ടാമനില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തുല്യരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ രാജിക്കുശേഷം എംഎം മണി ചുമതലയേല്‍ക്കുന്ന സമയത്ത് സഭയിലെ രണ്ടാമന്‍ ആരാണെന്ന് പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. ഇതിനുളള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

ഭരണഘടനയും പ്രോട്ടോക്കോളും പ്രകാരം മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം തുല്യരാണ്. മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ല. സര്‍ക്കാര്‍ ഡയറിയില്‍അടക്കം മന്ത്രിമാരുടെ പേര് ചേര്‍ക്കേണ്ടി വരുമ്പോള്‍ അക്ഷരമാലാക്രമത്തില്‍ പ്രസിദ്ധീകരിക്കണം. അതാണ് കീഴ്വഴക്കം. അതെസമയം മുഖ്യമന്ത്രിയുടെ മറുപടിയടങ്ങിയ ഫയല്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad