Type Here to Get Search Results !

Bottom Ad

ഇരിയയിൽ സായി ട്രസ്റ്റ് നിര്‍മ്മിച്ച 36 വീടുകൾ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുഖ്യമന്ത്രി കൈമാറി

കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ച 36 വീടുകളുടെ താക്കോല്‍ദാനം കാസര്‍കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 108 വീടുകള്‍ നിര്‍മിക്കുന്നതിനായി 15 ഏക്കര്‍ ഭൂമിയുടെ ഉപയോഗാനുമതിയാണു ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവയുടെ പണി ദ്രുതഗതിയില്‍ നടന്നുവരുകയാണ്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, കെ കെ ശൈലജ, രാമചന്ദ്രകടന്നപ്പള്ളി, സായിഗ്രാം അംബാസിഡര്‍; ജയസൂര്യ എന്നിവര്‍; ചടങ്ങില്‍; സന്നിഹിതരായിരുന്നു. 

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍, പെരിയ, കിനാനൂര്‍, കരിന്തളം, എന്‍മകജെ എന്നീ പഞ്ചായത്തുകളിലായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് മിനി ടൌണ്‍ഷിപ്പ് മാതൃകയില്‍ 108 വീടുകളും അനുബന്ധ സൌകര്യങ്ങളും നിര്‍മിക്കുന്നത്. കേവലംവീടുകള്‍ മാത്രമല്ല അതിനോടു ചേര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ക്‌ളിനിക്, ആംഫി തിയറ്റര്‍, ബാലഭവന്‍ എന്നിവയുമുാകും. 50,000 ലിറ്ററിന്റെ കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി എല്ലാവിധ അടിസ്ഥാന സൌകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ടൌണ്‍ഷിപ്പാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്ന സത്യസായി ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പത്തുകോടി രൂപ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വകയിരുത്തിയിരുന്നു. ഇവര്‍ ചികിത്സയ്ക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ 127 പേര്‍ക്ക് ഒരു ലക്ഷം രൂപാ വീതം ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി രണ്ടു വര്‍ഷത്തോളം കാത്തിരുന്നിട്ടും സഹായം ലഭിച്ചില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശിച്ചത്.

ദുരന്തബാധിത പഞ്ചായത്തുകളിലുള്ളവര്‍ക്കു പുറമെ സമീപ പഞ്ചായത്തുകളിലുള്ള ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്. തീരാവേദനകള്‍ പേറുന്ന ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നു ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി താക്കോല്‍ദാന ചടങ്ങില്‍ വ്യക്തമാക്കി. ദുരിതബാധിതര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്നു മനസ്സിലാക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ ഊര്‍ജിതമായി നടത്തുന്നതിനും ആവശ്യമായ ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ മുന്നിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad