തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അബ്കാരി ബിസിനസുകളേക്കാള്‍ വലിയ കച്ചവടമാണ് ചിലര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചിലര്‍ കരുതുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.
ആന്റണി സ്വാശ്രയ കോളജുകള്‍ ആരംഭിച്ചത് സദുദ്ദേശത്തോടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയ കോളജുകളെ ചുറ്റിപ്പറ്റി വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശം. ചായക്കടകള്‍ തട്ടിക്കൂട്ടും പോലെ വിദ്യാലയങ്ങള്‍ തുടങ്ങുന്നുവെന്നും ഇതവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
Post a Comment
0 Comments