ചെന്നൈ (www.evisionnews.in): മാര്‍ച്ച് ഒന്നു മുതല്‍ തമിഴ്നാട്ടില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളും കുടിവെള്ളവും വില്‍ക്കില്ലെന്ന് വ്യാപരികള്‍. തമിഴ്നാട് വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ് പ്രസിഡന്റ് എ.എം വിക്രംരാജയാണ് ഇക്കാര്യം അറിയിച്ചത്. നമ്മുടെ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് ലാഭം ഉണ്ടാക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നും ഫെബ്രുവരി മുതല്‍ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഇത്തരം വിദേശ ഉത്പന്നങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ക്ലാസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആറായിരത്തോളം പേര്‍ അഫിലിയേറ്റഡ് അംഗങ്ങളായിട്ടുള്ള സംഘടനയാണ് വിക്രംരാജ പ്രസിഡന്റായിട്ടുള്ള വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ്. ഇതിനു പുറമെ 15.87ലക്ഷം അസോസിയേറ്റഡ് ആംഗങ്ങളും സംഘടനയിലുണ്ട്. പെപ്സിക്കോക്കെ വില്‍ക്കേണ്ടതില്ലെന്ന് 1998ല്‍ തന്നെ തീരുമാനിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതാണെന്നും എന്നാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെ ആയതിനാലാണ് വിപണിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാതിരുന്നതെന്നും അദേഹം പറഞ്ഞു.
ജല്ലിക്കെട്ടിനെതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘടന ഇപ്പോള്‍ ഈ തീരുമാനം എടുത്തതെന്നും വിക്രംരാജ പറഞ്ഞു.
Post a Comment
0 Comments